കെ ബി ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ അന്തിമവട്ട ശ്രമങ്ങള്‍ക്ക് ആര്‍ ബാലകൃഷ്ണപിള്ള ഒരുങ്ങുന്നു. ഈ മാസം 27ന് മുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കാനാണ് ശ്രമം. ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
വ്യാഴാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ് ബി യോഗത്തിലാണ് ഗണേഷിനെ ഉടന്‍ നീക്കുന്നതിനാവശ്യമായ നടപടികളെടുക്കണമെന്ന തീരുമാനമുണ്ടായത്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മന്ത്രിയെ മാറ്റിയില്ല. ഫെബ്രുവരി 11ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ തീരുമാനമുണ്ടാകണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.
ഗണേഷിന് ഇപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ഗണേഷിനെ പുറത്താക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും പിള്ള വെളിപ്പെടുത്തി. എല്ലാ ഘടകകക്ഷി നേതാക്കളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും സ്പീക്കറുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നും പിള്ള അറിയിച്ചു.
ഗണേഷിനെ അയോഗ്യനാക്കാന്‍ നിയമപോരാട്ടം ആരംഭിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഇക്കാര്യം യു ഡി എഫ് നേതൃത്വത്തെ അറിയിക്കാന്‍ ഉപസമിതിയെ നിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.