പിണറായിയുടെ ഹര്‍ജിക്ക് മുന്‍ഗണന നല്കിയതിനെതിരെ ഹര്‍ജി

വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് മുന്‍ഗണന നല്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ സുള്‍ഫിക്കല്‍ അലിയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സാധാരണ സന്ദര്‍ഭങ്ങളില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജികള്‍ ഇത്ര വേഗത്തില്‍ പരിഗണിക്കാറില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പിണറായിയുടെ ഹര്‍ജി പരിഗണിക്കുന്നതിനായി നിയമപരമായോ ഭരണഘടനാപരമായോ ഏതെങ്കിലും തരത്തിലുളള നിര്‍ദേശം കോടതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടോ എന്നും ഹര്‍ജിക്കാരന്‍ ചോദിക്കുന്നുണ്ട്.

2009 ഓഗസ്റ്റ്‌ 31നായിരുന്നു പിണറായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കണമന്ന്‌ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഹര്‍ജി.

വെബ്ദുനിയ വായിക്കുക