പിണറായിയുടെ വീടിന് സമീപം തോക്കുമായി ചുറ്റിത്തിരിഞ്ഞയാള്‍ പിടിയില്‍
വ്യാഴം, 4 ഏപ്രില്‍ 2013 (10:20 IST)
PRO
PRO
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടയാളെ പിടികൂടി. വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് പിടിയിലായത്. ഇയാളില്‍ നിന്ന് തോക്കും വടിവാളുകളും കണ്ടെടുത്തു.
ബുധനാഴ്‌ച രാത്രിയാണ് ഇയാള്‍ പിണറായിയുടെ വീടിന് സമീപത്ത് ചുറ്റിത്തിരിഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പരസ്‌പര വിരുദ്ധമായാണ് ഇയാള്‍ കാര്യങ്ങള്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. തന്റെ കൂടെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.
സംഭവം പരിശോധിച്ചുവരികയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതികരിച്ചു.