പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങള്‍ തയ്യാറാകുന്നു

Webdunia
വ്യാഴം, 27 ഫെബ്രുവരി 2014 (13:20 IST)
PRO
കൊച്ചി ഉള്‍പ്പെടെ മൂന്ന് സ്ഥലങ്ങളില്‍ പിഎസ്‌സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തയ്യാറാകുന്നു. പത്തനംതിട്ടയും കാസര്‍കോടുമാണ് മറ്റ് രണ്ട് കേന്ദ്രങ്ങള്‍.

മാര്‍ച്ച് 31ഓടെ മൂന്ന് കേന്ദ്രങ്ങളും സജ്ജമാകുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ കുറവായതും സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളതുമായ ഉന്നത തസ്തികകള്‍ക്കാണ് ഓണ്‍ലൈന്‍ പരീക്ഷ.

ഈ മൂന്ന് കേന്ദ്രങ്ങളില്‍ ഏതെല്ലാം ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ കഴിയുമെന്ന് പിഎസ്‌സി തീരുമാനിക്കും.