പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനം സംബന്ധിച്ച സിപിഎം- സിപിഐ ചര്‍ച്ച നാളെ

വ്യാഴം, 6 ജൂണ്‍ 2013 (19:42 IST)
PRO
PRO
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം- സിപിഐ നേതാക്കള്‍ നാളെ ചര്‍ച്ച നടത്തും. നാളത്തെ ഇടതുമുന്നണി നേതൃയോഗത്തിന് ശേഷമായിരിക്കും മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ തമ്മിലുളള ഉഭയകക്ഷി ചര്‍ച്ച നടക്കുക.

സിപിഐ നേതാക്കളുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ആശയവിനിമയത്തിലാണ് സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്. സീറ്റ് വിഭജനം സംബന്ധിച്ച പരസ്യ പ്രസ്താവനകളിലേക്ക് പോകരുതെന്നും പിണറായി സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടതു മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയസാധ്യതയുള്ള സീറ്റ് ലഭിച്ചാല്‍ വയനാട് സിപിഐ വിട്ടു നല്‍കുമെന്ന് സിപിഐ നിയമസഭാ കക്ഷിനേതാവ് സി ദിവാകരന്‍ അറയിച്ചു.

വെബ്ദുനിയ വായിക്കുക