പാര്‍ട്ടി വിട്ടവര്‍ വാര്‍ത്ത ചോര്‍ത്തുന്നു: പിണറായി
ഞായര്‍, 8 ഫെബ്രുവരി 2009 (10:58 IST)
PRO
PRO
പാര്‍ട്ടിവിട്ടു പുറത്തു പോയവര്‍ മാധ്യമസിന്‍ഡിക്കേറ്റിനു വാര്‍ത്ത ചോര്‍ത്തികൊടുക്കുന്നുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. മലപ്പുറം ജില്ലയില്‍ നവകേരള മാര്‍ച്ചിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സി പി എമ്മെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഏത് ഉന്നത നേതാവാണെങ്കിലും അഴിമതി നടത്തിയാല്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ആര്‍ എസ്‌എസും സംഘപരിവാറും അക്രമികളെ സംരക്ഷിക്കുകയാണ്. മഞ്ചേശ്വരം എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിന്‍റെ മകളെ ആക്രമിച്ച സംഭവത്തില്‍ ആര്‍ എസ് എസ് നുണ പ്രചരിപ്പിക്കുകയാണെന്നും പിണറായി പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.