പാമ്പിനെ കൊല്ലാനെത്തിയയാള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ശനി, 14 ഡിസം‌ബര്‍ 2013 (11:43 IST)
PRO
വീട്ടിനുള്ളില്‍ കയറിയ പാമ്പിനെ തല്ലിക്കൊല്ലാനെത്തിയ നാട്ടുകാരില്‍പ്പെട്ട മധ്യവയസ്കന്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വെഞ്ഞാറമൂട്ടില്‍ ഒരു വീട്ടില്‍ വീട്ടമ്മ ഒരു പാമ്പിനെ കണ്ടു‌.

വീട്ടില്‍ മറ്റാരുമില്ലാത്തതിനെ തുടര്‍ന്ന്‌ വീട്ടം,മ അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന്‌ പരിസരവാസികള്‍ ചേര്‍ന്ന്‌ പാമ്പിനെ തല്ലിക്കൊന്നു.

ചത്ത പാമ്പിനെ പരിസരവാസിയായ മധ്യവയസ്കനാണ്‌ കുഴിച്ചിട്ടത്‌. ഇതിനുശേഷം മണ്‍വെട്ടി വീട്ടില്‍ കൊണ്ടുവയ്‌ക്കാനെത്തിയ ഇയാള്‍ വീട്ടമ്മയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ വെഞ്ഞാറമൂട്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക