പാമോലിന്‍ കേസ്: നവംബര്‍ 16-ന് ഹര്‍ജി പരിഗണിക്കും

ശനി, 26 ഒക്‌ടോബര്‍ 2013 (20:26 IST)
PRO
PRO
പാമോലിന്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നവംബര്‍ 16-ന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് എതിരെ വിഎസ് സുനില്‍കുമാര്‍ എംഎല്‍എയും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് ഇത്.

വിഎസ് അച്യുതാനന്ദന്‍ ഇന്നാണ് ഹര്‍ജി നല്‍കിയത്. കേസില്‍ എല്ലാ പ്രതികള്‍ക്കുമെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി പിന്‍വലിക്കുന്നതിനായി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് അതിനെതിരെ വിഎസ് സുനില്‍കുമാര്‍ ഹര്‍ജി നല്‍കിയത്.

പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതിനായി ലീഗല്‍ അഡൈ്വസര്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഇപ്രകാരം പ്രോസിക്യൂഷന്‍ പിന്‍വലിക്കുന്നത് നിയമവാഴ്ചയ്ക്കും സാമൂഹികനീതിക്കും എതിരാണെന്നും ഏതാനും പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കേസിന് നിലനില്‍പ്പില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

അഭിഭാഷകരായ എന്‍കെ ഉണ്ണികൃഷ്ണന്‍ , എന്‍ ഹരികൃഷ്ണ എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജി പരിശോധിച്ചശേഷമാണ് കോടതി കേസ് പരിഗണിക്കുന്നത് നവംബര്‍ 16-ലേക്ക് മാറ്റിയത്.

വെബ്ദുനിയ വായിക്കുക