പാഠ്യപദ്ധതി പരിഷ്ക്കരണം: യോഗം തുടരുന്നു

തിങ്കള്‍, 25 ഫെബ്രുവരി 2008 (15:21 IST)
KBJWD
പാഠ്യപദ്ധതി പരിഷ്ക്കരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ കരിക്കുലം കമ്മിറ്റിയുടെ യോഗം വിദ്യാഭ്യാസ മന്ത്രിയുടെ എം.എം ബേബിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേരുന്നു.

യോഗത്തിനിടെ ഒരു സംഘം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അധ്യാ‍പക സംഘടനകള്‍ പ്രതിഷേധവുമായി എത്തി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എടുക്കാത്ത തീരുമാനങ്ങളുടെ പേരിലാണ് പ്രതിഷേധമെന്ന് മന്ത്രി എം.എ ബേബി പിന്നീട് മാധ്യമങ്ങളോ‍ട് പറഞ്ഞു. പാഠ്യപദ്ധതി ചട്ടത്തിന് അന്തിമ അംഗീകാരം നല്‍കുക, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകം മാറ്റുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുക എന്നിവയാണ് കരിക്കുലം കമ്മിറ്റി യോഗത്തിന്‍റെ പ്രധാന അജണ്ട.

ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ അംഗീകരിച്ചിരുന്നതാണ്.

വെബ്ദുനിയ വായിക്കുക