പരവൂര്‍ വെടിക്കെട്ട് ദുരന്തം: സുരേന്ദ്രന്റെ മകന്‍ പിടിയില്‍

ചൊവ്വ, 19 ഏപ്രില്‍ 2016 (15:34 IST)
പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരുക്കേറ്റ ദീപു സുരേന്ദ്രന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍  ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് എത്തിയിരുന്നു. എന്നാല്‍ അവിടെനിന്ന് അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ സുരേന്ദ്രന്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടിരുന്നു.
 
കഴക്കൂട്ടത്തുള്ള ചില സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കവേയാണ് ദീപുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. സാരമായ പരുക്കുള്ള ഇയാളെ കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കാനാണ് തീരുമാനം. സുരേന്ദ്രന്റെ മറ്റൊരു മകനെ നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. കമ്പത്തിന് നേതൃത്വം കൊടുത്തത് സുരേന്ദ്രന്റെ മക്കളാണെന്നാണ് പോലീസ് കരുതുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 

വെബ്ദുനിയ വായിക്കുക