പന്ത്രണ്ട് വര്‍ഷമായി പച്ച വെള്ളവും പാലും മാത്രം കഴിച്ച്‌ ജീവിക്കുന്ന ഒരാള്‍!

തിങ്കള്‍, 5 ഓഗസ്റ്റ് 2013 (12:12 IST)
PRO
PRO
പന്ത്രണ്ട് വര്‍ഷമായി പച്ച വെള്ളവും പാലും മാത്രം കഴിച്ച്‌ ജീവിക്കുന്ന പത്തനംതിട്ട സ്വദേശി അത്ഭുതമാകുന്നു. എഴുപത് വയ്സുക്കാരനായ കൈപ്പട്ടൂര്‍ കിടുത്തട്ടില്‍ കിഴക്കേതില്‍ രാമചന്ദ്രനാണ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ച് പന്ത്രണ്ട് വര്‍ഷമായി വെള്ളവും പാലും മാത്രം കഴിച്ച്‌ ജീവിക്കുന്നത്.

ഇതിനെക്കുറിച്ച് രാമചന്ദ്രന്‍ പറയുന്നത് 2001ല്‍ തൊണ്ടയ്ക്ക്‌ ബുദ്ധിമുട്ട് തോന്നിയപ്പോള്‍ ഡോക്ടറുടെ കണ്ടു. പരിശോധനയ്ക്കൊടുവില്‍ കാന്‍സര്‍ ആണെന്ന സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തി. കഴുത്തിനു പിന്നിലെ അസ്ഥി നട്ടെല്ലിലേക്കു വളര്‍ന്നതാണെന്നും ഇനി ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നും അതിനാല്‍ വെള്ളവും പാലും മാത്രം കുടിച്ചു ജീവിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു.

ഡോക്ടര്‍ ഉപദേശം സ്വീകരിച്ച ഭക്ഷണം ഒഴിവാക്കിയപ്പോള്‍ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനൊരു പ്രശ്നമേ ഇല്ലയെന്നും ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ ദിവസവും മൂന്നു പായ്ക്കറ്റ്‌ പാല്‍ വേണമെന്നും തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ഉന്മേഷം കൂടുമെന്നുമാണ് രാമചന്ദ്രന്റെ ആരോഗ്യപാഠം. അനുജന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യ കനകമ്മയും ആണ്‌ അവിവാഹിതനായ ഇദ്ദേഹത്തിനു സഹായത്തിനുള്ളത്‌.

വെബ്ദുനിയ വായിക്കുക