പത്മനാഭ സ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് അമിക്കസ്ക്യൂറി
വെള്ളി, 18 ഏപ്രില്‍ 2014 (13:21 IST)
PRO
PRO
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണ കാര്യത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്. ക്ഷേത്രം ജീവനക്കാരും രാജകുടുംബവും തമ്മില്‍ ഒരു അവിശുദ്ധ കൂട്ടുകെട്ട് നില നില്‍ക്കുന്നതായും ക്ഷേത്രഭരണത്തില്‍ രാജകുടുംബം കൈ കടത്തുന്നുണ്ടെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 500 പേജുകള്‍ വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജകുടുംബം ക്ഷേത്രത്തെ കാണുന്നത് കുടുംബ സ്വത്ത് പോലെയാണ്. അതുകൊണ്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയണം. രാജകുടുംബത്തിന് കേവലം തൊഴുതു പോകുന്നതിനപ്പുറത്ത് നല്‍കിയിട്ടുള്ള സകല അവകാശങ്ങളും എടുത്തുമാറ്റി ക്ഷേത്ര നടത്തിപ്പ് പുതിയ സമിതിയെ ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ക്ഷേത്ര സ്വത്തിനെ പൊതുസ്വത്തായിട്ടാണ് കണക്കാക്കേണ്ടത്. എന്നാല്‍ രാജകുടുംബം ഇത് സ്വന്തം പോലെ കരുതുകയാണ്.
പത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ഹര്‍ജിയില്‍ ഗോപാല്‍ സുബ്രഹ്‌മണ്യത്തെയാണ് കോടതി അമിക്യസ് ക്യൂറിയായി നിയോഗിച്ചത്‌്. നേരത്തേ ക്ഷേത്രക്കുളം വൃത്തിയാക്കാന്‍ കിള്ളിയാറ്റിലെ വെള്ളം കൊണ്ടുവരാനും പത്രക്കടവ് ഒഴിപ്പിക്കാനുമുള്ള നിര്‍ദേശം സര്‍ക്കാര്‍ തള്ളിയിരുന്നു.