പത്തനംതിട്ടയില്‍ വിഷക്കള്ള് കുടിച്ച് 10 പേര്‍ ആശുപത്രിയില്‍

തിങ്കള്‍, 10 ജൂണ്‍ 2013 (09:54 IST)
PRO
PRO
പത്തനംതിട്ട വള്ളിക്കോട് വിഷക്കള്ള് കുടിച്ച് പത്ത് പേര്‍ ആശുപത്രിയില്‍. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. കോന്നി എക്‌സൈസ് റെഞ്ചിലെ വള്ളിക്കോട് കൊച്ചാലമ്മൂടിലെ ഷാപ്പില്‍ നിന്ന് ഞായറാഴ്ച കള്ളുകുടിച്ചവരാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസും എക്സൈസും എത്തി ഷാപ്പില്‍ നിന്ന് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചു. ഷാപ്പ് ലൈസന്‍സിക്കെതിരെ കേസെടുക്കാന്‍ എക്‌സൈസ് മന്ത്രി നിര്‍ദ്ദേശം നല്‍കി.

കോന്നി റേഞ്ചിലെ മുഴുവന്‍ ഷാപ്പുകളും അടച്ചുപൂട്ടാനും മന്ത്രി ഉത്തരവിട്ടു. ഈ പ്രദേശത്ത് വ്യാജക്കള്ള് വിതരണം വ്യാപകമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക