പത്തനംതിട്ടയില്‍ പൊലീസ് വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി, 3 മരണം, 2 പേര്‍ ഗുരുതര നിലയില്‍, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ചൊവ്വ, 24 ഫെബ്രുവരി 2015 (20:09 IST)
പത്തനംതിട്ടയിലെ ഏഴം‌കുളത്ത് പൊലീസ് വാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു. ശിവശങ്കരപ്പിള്ള, ഭാര്യ രത്നമ്മ എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരുക്കേറ്റ് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ഏഴം‌കുളം ദേവീക്ഷേത്രത്തിലെ ഭരണി ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്ന ആളുകള്‍ക്കിടയിലേക്കാണ് നിയന്ത്രണം തെറ്റിയ പൊലീസ് വാന്‍ പാഞ്ഞുകയറിയത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
വാഹനത്തിനടിയില്‍ പെട്ടവരെ പുറത്തെടുക്കാന്‍ ഏറെനേരത്തെ പരിശ്രമം വേണ്ടിവന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

വെബ്ദുനിയ വായിക്കുക