പത്തനംതിട്ടയില്‍ തുണിക്കടയിലെ കാഷ്യറെ അടിച്ചു കൊന്നു

ബുധന്‍, 6 നവം‌ബര്‍ 2013 (11:52 IST)
PRO
പത്തനംതിട്ടയില്‍ ഒരു വസ്ത്രാലയത്തിലെ കാഷ്യറെ അടിച്ചുകൊന്നതായി റീപ്പോര്‍ട്ട്. കോട്ടയം മണിമല സ്വദേശി ബിജുവാണ് (35) കൊല്ലപ്പെട്ടത്.

പണം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് ബിജുവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.കടയില്‍ നിന്നും പണം കാണാതായതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ബിജുവിന്റെ മൃതശരീരം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക