കളമശേരിയില്‍ സിനിമാ ഷൂട്ടിംഗ് സംഘത്തെ സമരാനുകൂലികള്‍ തടഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസിന്റെ ഷൂട്ടിംഗ് ആണ് തടഞ്ഞത്. നെടുമ്പാശേരിയിലേക്ക് ഷൂട്ടിംഗിന് പോകുകയായിരുന്ന സംഘത്തെയാണ് സമരാനുകൂലികള്‍ തടഞ്ഞത്.
ഷൂട്ടിംഗ് മുടങ്ങിയാല്‍ കോടികളുടെ നഷ്ടമുണ്ടാവുമെന്ന് സമരക്കാരെ സംഘം അറിയിച്ചെങ്കിലും ഇവരെ കടത്തിവിടാന്‍ അനുവദിച്ചില്ല. പണിമുടക്ക് കാരണം സംസ്ഥാനത്ത് പലസിനിമകളുടെയും ഷൂട്ടിംഗ് രണ്ടു ദിവസമായി മുടങ്ങിക്കിടക്കുകയാണ്. കൊച്ചിയില്‍ പലയിടത്തും വ്യാഴാഴ്ച രാവിലെയും തൊഴിലാളികളുടെ പ്രതിഷേധയോഗങ്ങള്‍ നടന്നു.