പണം തട്ടിപ്പ്‌: വിജയകുമാറിന്‌ തടവും പിഴയും

ബുധന്‍, 20 ജനുവരി 2010 (19:36 IST)
വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസില്‍ നടന്‍ വിജയകുമാറിന് മൂന്നുമാസത്തെ തടവും പിഴയും. തൃക്കാക്കര സ്വദേശിനിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ്‌ ആലുവ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി വിജയകുമാറിനെ മൂന്നു മാസം തടവിനും ഒരുലക്ഷത്തി എഴുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

അമേരിക്കയില്‍ ഉയര്‍ന്ന ജോലി വാഗ്‌ദാനം ചെയ്‌ത്‌ വീട്ടമ്മയില്‍നിന്ന്‌ അഞ്ചുലക്ഷം രൂപ വിജയകുമാര്‍ കൈക്കലാക്കിയെന്നായിരുന്നു പരാതി. പറഞ്ഞ സമയത്ത്‌ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ഇടനിലക്കാരന്‍ മുഖേന കുറച്ചുപണം ഗഡുക്കളായി വിജയകുമാര്‍ തിരിച്ച് നല്‍കിയിരുന്നു.

ബാക്കി നല്‍കാനുള്ള ഒരുലക്ഷത്തി എഴുപതിനായിരം രൂപയുടെ ചെക്ക്‌ ബാങ്കില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന്‌ മടങ്ങിയപ്പോഴാണ്‌ ഇവര്‍ കോടതിയെ സമീപിച്ചത്‌. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന്‌ ഒരുമാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക