ആര്യാടന്‍ ഷൌക്കത്തിന് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് നാടകം മാത്രമാണെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ആര്യാടന്‍ ലീഗിനെ വിമര്‍ശിച്ചതെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. ഹൈക്കമാന്‍ഡ് ചെയ്യരുതെന്ന് പറഞ്ഞാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ധൈര്യമുള്ള ആളല്ല ആര്യാടന്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് ആര്യാടനെ കയറൂരി വിട്ടിരിക്കുന്നത്.
അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉണ്ടാകുന്നത് മലപ്പുറം ജില്ലയിലാണ്. വര്‍ദ്ധിച്ച നാല് സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് ആര്യാടന്‍റെ ലീഗ് വിമര്‍ശനം. ഈ വിമര്‍ശനം സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് നടക്കുന്നത്.
കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍ അനുസരിച്ച് ലീഗിന് ഇനി പോകാന്‍ വേറെ സ്ഥലമില്ല. ഇടതു മുന്നണി ഒരിക്കലും ലീഗിനെ അടുപ്പിക്കില്ല. അതുകൊണ്ട് യു.ഡി.എഫില്‍ തന്നെ അവര്‍ക്ക് നില്‍ക്കേണ്ടി വരും. ലീഗ് വിട്ടുപോകില്ലെന്ന ധൈര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ആര്യാടനെ ഇറക്കിയിരിക്കുന്നത്.
ആര്യാടന്‍ ഷൌക്കത്തിന് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസ് വെറുമൊരു നാടകമാണെന്നും മുരളീധരന്‍ പറഞ്ഞു.