ഉന്നതതലസമിതിയുടെ ശുപാര്‍ശയനുസരിച്ച് നീരയുടെയും അതില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും ഉല്‍പാദനത്തിന് മന്ത്രിസഭാ യോഗം വ്യവസ്ഥകളോടെ അനുമതി നല്‍കിയതായി എക്‌സൈസ് മന്ത്രി കെ ബാബു അറിയിച്ചു.
സംസ്ഥാനത്ത് നീരയുടെ ഉത്പാദനം, വിതരണം എന്നിവ പ്രായോഗികമാക്കുന്നതിന് അബ്കാരി ചട്ടങ്ങളില്‍ മാറ്റം വരുത്തും. കളള്ഷാപ്പുകളില്‍ നീര വില്‍പന നടത്താന്‍ അനുവദിക്കില്ല കളള്‌ചെത്ത് മേഖലയിലുളളവര്‍ക്ക് നീര ചെത്തുന്നതില്‍ മുന്‍ഗണന നല്‍കും. ചെത്തുതൊഴിലാളികളുടെ അഭാവത്തില്‍ നീര ടെക്‌നീഷ്യന്‍സിനെ നിയമിക്കും എന്ന് മന്ത്രി പറഞ്ഞു.
നാളികേര വികസന ബോര്‍ഡ് ഇവര്‍ക്ക് പരിശീലനം നല്‍കും. നീര ടെക്‌നീഷ്യന്‍സിനെ കളള് ചെത്ത് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളാക്കും. കളള് ഷാപ്പുകള്‍ ലേലം നടക്കാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒന്നില്‍ð കൂടുതല്‍ യൂണിറ്റുകള്‍ക്കും മറ്റ് ജില്ലകളില്‍ ഓരോ യൂണിറ്റിനും നീര ഉല്‍പാദിപ്പിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കും.
ടോഡി - നീര ബോര്‍ഡ് രൂപീകരിക്കുന്നതിന് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നികുതി വകുപ്പ് സെക്രട്ടറിയെ നിയോഗിക്കുമെന്നും മന്ത്രി കെ ബാബു അറിയിച്ചു.