നിയമസഭ ഇന്ന് സമ്മേളിക്കും; വീണ്ടും പ്രക്ഷുബ്‌ധമായേക്കും
തിങ്കള്‍, 23 മാര്‍ച്ച് 2015 (08:09 IST)
നിയമസഭ ഇന്ന് വീണ്ടും ചേരുന്നു. സഭ വീണ്ടും പ്രക്ഷുബ്‌ധമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുമാസത്തെ സര്‍ക്കാര്‍ ചെലവിനുള്ള വോട്ട് ഓണ്‍ അക്കൌണ്ടും ധനവിനിയോഗ ബില്ലും പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് സാധ്യത.
അതേസമയം, വോട്ട്ഓണ്‍ അക്കൌണ്ടും ധനവിനിയോഗ ബില്ലും പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
സസ്പെന്‍ഷനിലായ എം എല്‍ എമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും വനിത എം എല്‍ എമാരെ ആക്രമിച്ച ഭരണപക്ഷ എം എല്‍ എമാര്‍ക്കെ എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടും.
അതേസമയം, പ്രതിപക്ഷ വനിത എം എല്‍ എമാര്‍ വൈകുന്നേരം മൂന്നുമണിക്ക് ഗവര്‍ണറെ കണ്ട് പരാതി നല്കും.