നിയമസഭാ സമ്മേളനം 8 മുതല്‍ 18 വരെ

വ്യാഴം, 4 ജൂലൈ 2013 (18:46 IST)
PRO
സംസ്ഥാന നിയമസഭാ സമ്മേളനം മുന്‍ നിശ്ചയ പ്രകാരം ജൂലൈ 8 മുതല്‍ 18 വരെ നടക്കും. ബുധനാഴ്ച ചേര്‍ന്ന നിയംസഭാ കാര്യോപദേശക സമിതി യോഗത്തിലാണ്‌ ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

നിയമ നിര്‍മ്മാണ കാര്യങ്ങളാണ്‌ ഈ സമ്മേളനത്തില്‍ പ്രധാനമായും പരിഗണിക്കുക. ഇപ്പോഴുള്ള 50 ഓളം വിവിധ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം അവ ബില്ലുകളാക്കേണ്ടതുണ്ട്.

ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കുന്നത് സംബന്ധിച്ച മുന്‍ഗണനാ ക്രമവും സമിതി നിശ്ചയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക