51 വര്‍ഷങ്ങളായി നിയമസഭാംഗമായി തുടരുന്ന 83 കാരനായ മാണി 1975 ലാണ് ആദ്യ മന്ത്രിയായത്. ഒട്ടാകെ 24 വര്‍ഷം അദ്ദേഹം മന്ത്രിയായി. ഏറ്റവും കൂടുതല്‍ കാല നിയമ മന്ത്രി എന്ന റെക്കോഡ് നേടിയ മാണി സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ 13 ബജറ്റുകള്‍ അവതരിപ്പിച്ച് മറ്റൊരു റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.