നിതാഖാത്; സൌജന്യവിമാന ടിക്കറ്റിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
വ്യാഴം, 7 നവംബര്‍ 2013 (12:16 IST)
PRO
സൌദി അറേബ്യയിലെ തൊഴില്‍ നിയമമായ നിതഖാതിന്റെ ഇളവ് അവസാനിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വിമാന ടിക്കറ്റിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി.
സൗദിയിലെ നോര്‍ക്ക ഉപദേശക സമിതിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇളവു കാലയളവില്‍നാട്ടിലേക്ക് രജിസ്റ്റര്‍ചെയ്ത ചുവപ്പ് കാറ്റഗറിയില്‍പെട്ട മലയാളികള്‍ക്ക് മാത്രമാണ് സൗജന്യവിമാന ടിക്കറ്റിനു അര്‍ഹത ഉള്ളതെന്ന് നോര്‍ക്ക നേരത്തെ അറിയിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും ഈ കാലയളവില്‍ നിതാഖാത് മൂലം ഫൈനല്‍ എക്‌സിറ്റ് ലഭിച്ച മറ്റുള്ളവരുടെ അപേക്ഷകളും പരിഗണനയ്ക്കായി ശുപാര്‍ശ ചെയ്യുമെന്ന് സൗദിയിലെ നോര്‍ക്ക ഉപദേശക സമിതിയംഗങ്ങള്‍അറിയിച്ചു.
ജിദ്ദ, റിയാദ്, ദമ്മാം എന്നീ നഗരങ്ങളില്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച ഉപദേശക സമിതിയുടെ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സമിതി ശുപാര്‍ശ ചെയ്യുന്ന അപേക്ഷകള്‍ നോര്‍ക്ക റൂട്‌സ് ഹെഡ്ഓഫീസ് പരിശോധിച്ച് ടിക്കറ്റ് നല്‍കും.
അപേക്ഷാ ഫോറം നോര്‍ക്കാ റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മടങ്ങിപ്പോകുന്നവര്‍ക്കായി ഈ മാസം ഇരുപതിന് വിമാനം ചാര്‍ട്ടര്‍ചെയ്യുമെന്ന് നോര്‍ക്ക അറിയിച്ചിട്ടുണ്ട്.