നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഡിജിപിക്ക് എഴുതിയ കത്ത് പുറത്ത്

ബുധന്‍, 27 ഏപ്രില്‍ 2016 (20:39 IST)
അഴിക്കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഡിജിപിക്ക് എഴുതിയ കത്ത് പുറത്ത്. എം വി നികേഷ് കുമാറിനും ഭാര്യ റാണി വര്‍ഗീസിനും എതിരായി കരിമണ്ണൂര്‍ സ്വദേശി ലാലി ജോസഫ് നല്‍കിയ വഞ്ചനാക്കേസിലാണ് അന്വേഷണം ആവശ്യപ്പെട്ട് വി എസ്, ഡിജിപി സെന്‍കുമാറിന് കത്തെഴുതിയത്. ഒന്നരകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ലാലി ജോസഫ് കേസ് കൊടുത്തത്.
 
കമ്പനിയുടെ ഡയറക്ടര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ച് നികേഷും ഭാര്യയും ഒന്നരകോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. നികേഷ് കുമാര്‍ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നുവെന്നാണ് വി എസ് പരാതിയില്‍ പറഞ്ഞിരുന്നത്. നീതി പൂര്‍വകമായ അന്വേഷണം നടത്തണമെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് മാര്‍ച്ച് എട്ടാം തിയതി വി എസ് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക