നാളെ എക്സിക്യുട്ടീവ്, ചെന്നിത്തല ലീഡറെ കണ്ടു

ചൊവ്വ, 26 ജനുവരി 2010 (17:28 IST)
PRO
PRO
കെ മുരളീധരന്‍റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ച ചെയ്യുന്നതിനായി നാളെ കെ പി സി സി എക്‌സിക്യുട്ടീവ് ചേരാനിരിക്കെ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകനെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് കരുണാകരന്‍റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനം ചര്‍ച്ച ചെയ്യാന്‍ കരുണാകരന്‍ ക്ഷണിച്ചതിനാലാണ് അദ്ദേഹത്തെ കണ്ടതെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാളെ നടക്കുന്ന കെ പി സി സി എക്സിക്യുട്ടീവ് യോഗത്തില്‍ കരുണാകരന്‍ പങ്കെടുക്കുമോ എന്ന കാര്യം അദ്ദേഹത്തോടു ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നാളെ കെ പി സി സി യോഗം ചേരാനിരിക്കെ മുരളീധരന്‍റെ പുനഃപ്രവേശം സംബന്ധിച്ച്‌ ഇന്ന്‌ പ്രതികരിക്കുന്നത്‌ ശരിയല്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. മുരളിയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കം കെ പി സി സി ഗൌരവമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കരുണാകരന്‍ കത്തു നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ കെ പി സി സി യോഗം ചേരുന്നത്.

വെബ്ദുനിയ വായിക്കുക