നാല്‍‌പ്പാടിവാസു വധക്കേസില്‍ പുനരന്വേഷണം വേണ്ടെന്ന് തിരുവഞ്ചൂര്‍

ചൊവ്വ, 29 ജനുവരി 2013 (11:19 IST)
PRO
PRO
നാല്‍‌പ്പാടിവാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി അവസാനിപ്പിച്ച കേസാണിതെന്നും മന്ത്രി വ്യക്തമാക്കി.

എന്‍എസ്‌എസിനുള്ള മറുപടി നല്‍കേണ്ടത്‌ രാഷ്ട്രീയ നേതൃത്വമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ സമവാക്യം ശരിയാവണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം, സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക