നന്ദകുമാറിനെതിരെ വി എസ് സാക്ഷി: നേരിട്ട് ഹാജരാകണമെന്ന് കോടതി

ശനി, 28 ജൂലൈ 2012 (12:25 IST)
PRO
ക്രൈം എഡിറ്റര്‍ നന്ദകുമാറിനെതിരെ എം എ ബേബി നല്‍കിയ അപകീര്‍ത്തിക്കേസില്‍ പ്രതിപക്ഷനേതാവ് വി എസ്‌ അച്യുതാനന്ദന്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ കോടതി. സ്വരലയയെക്കുറിച്ച് ക്രൈം മാഗസിനില്‍ അപകീര്‍ത്തികരമായ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് എം എ ബേബി കേസ് നല്‍കിയത്.

ഓഗസ്റ്റ് 18ന് വി എസ്‌ അച്യുതാനന്ദന്‍ നേരിട്ട്‌ ഹാജരാകണമെന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ കോടതി ഉത്തരവിട്ടിരിക്കുന്നത്. തന്നെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

വെബ്ദുനിയ വായിക്കുക