നടി ആക്രമിക്കപ്പെട്ട കേസ്; നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

തിങ്കള്‍, 17 ജൂലൈ 2017 (14:19 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴിയെടുത്തു. അന്വേഷണ സംഘം എം‌എല്‍‌എ ഹോസ്റ്റലില്‍ എത്തിയാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയത്. ഏകദേശം ഒന്നേ കാല്‍ മണിക്കൂറോളം മൊഴിയെടുത്തു. നടിയുടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്. 
 
നടിയെ ആക്രമിച്ച സംഭവത്തില്‍ എംഎല്‍എമാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. തൃക്കാക്കര എംഎല്‍എ പി ടി തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുത്തത്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ അവിടെ എത്തിയാണ് അന്വേഷണ സംഘം ഇരുവരുടെയും മൊഴി എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . 

വെബ്ദുനിയ വായിക്കുക