കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുമെന്ന കാര്യം സിനിമയിലെ പല പ്രമുഖര്‍ക്കും അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. നടിയെ എങ്ങനെയെങ്കിലും അപായപ്പെടുത്തനോ ആക്രമിക്കാനോ ദിലീപ് ശ്രമിക്കുമായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടി ആക്രമിക്കപ്പെടുമെന്ന കാര്യം നടന്മാര്‍ക്ക് അറിയുമായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദിലീപിന്റെ അറസ്റ്റിനു ശേഷം കാവ്യാ മാധവന്‍, റിമി ടോമി, ശ്യാമള, ഇടവേള ബാബു എന്നിവരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. അതോടൊപ്പം, സിനിമ മേഖലയിലുള്ള ആള്‍ക്കാരില്‍ നിന്നും പൊലീസ് ഇക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നടിയെ ആക്രമിക്കാന്‍ ദിലീപ് ശ്രമം നടത്തുമെന്ന് സിനിമയിലെ പല നടീനടന്മാര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ദിലീപിന്റെ നീക്കങ്ങളില്‍ നടന്മാര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നില്ല. എന്നാല്‍, നടിയോട് ഇത്തരത്തില്‍ ഒരു ശത്രുത ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ നടന്മാര്‍ വേണ്ടപ്പെട്ടവരെ അറിയിച്ചില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരുടെ ലിസ്റ്റ് പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.