ധര്‍മ്മരാജന്‍ കീഴടങ്ങിയേക്കും

ബുധന്‍, 13 ഫെബ്രുവരി 2013 (09:01 IST)
PRO
PRO
സൂര്യനെല്ലി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ധര്‍മ്മരാജന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. ധര്‍മ്മരാജനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു അഭ്യൂഹം ഉണ്ടായിട്ടുള്ളത്. ധര്‍മ്മരാജന്‍ മൈസൂരില്‍ ഉണ്ടെന്ന് വ്യക്തമായതോടെ ഇയാളെ പിടികൂടാന്‍ കഴിഞ്ഞ ദിവസം ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.

പൊലീസിന്റെ കയ്യില്‍ അകപ്പെടുന്നതിന് മുന്‍പെ ധര്‍മ്മരാജന്‍ കൊച്ചിയില്‍ കോടതിയില്‍ കീഴടങ്ങുമെന്നാണ്‌ അഭ്യൂഹം ഉയര്‍ന്നിട്ടുള്ളത്. ധര്‍മ്മരാജന്‍ ചൊവ്വാഴ്ച കീഴടങ്ങുമെന്ന് അഭ്യൂഹം പരന്നതോടെ കഴിഞ്ഞ ദിവസം കഴിഞ്ഞദിവസം കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ചാനലിലായിരുന്നു ധര്‍മ്മരാജന്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ധര്‍മ്മരാജന്‍ മൈസൂര്‍ ഉണ്ടെന്ന് വ്യക്തമായത്. അതിനിടെ ധര്‍മ്മരാജന്‍ വയനാട്ടിലുണ്ടെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം പടര്‍ന്നിരുന്നു. മൈസൂറില്‍ നിന്നു മടങ്ങിയ ധര്‍മ്മരാജന്‍ ബത്തേരി കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്ത വന്നിരുന്നു. ധര്‍മ്മരാജന്‍ ഇടുക്കിയിലാണെന്നും വാര്‍ത്ത പരന്നിരുന്നു.

വെബ്ദുനിയ വായിക്കുക