ധനകാര്യ കമ്മീഷന് മദ്യം വിളമ്പി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചെന്ന് കോടിയേരി

വ്യാഴം, 19 ഡിസം‌ബര്‍ 2013 (13:56 IST)
PRO
PRO
കേന്ദ്ര ധനകാര്യ കമ്മീഷന്‍ അംഗങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യം വിളമ്പി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട്ട് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യം വിളമ്പാതിരുന്നത് കൊണ്ടാണോ ഇത്രകാലം ധനകാര്യ കമ്മീഷന്‍ കേരളത്തെ പരിഗണിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ച് വാങ്ങാന്‍ ഒരു മുഖ്യമന്ത്രിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണെന്നും കൊടിയേരി ചോദിച്ചു.

വെബ്ദുനിയ വായിക്കുക