ദേശാഭിമാനിക്ക് വിഎം രാധാകൃഷ്ണന്റെ പരസ്യം: പരസ്യം വന്നത് വീഴ്ചയെന്ന് സിപിഎം
വെള്ളി, 6 ഡിസംബര്‍ 2013 (14:22 IST)
PRO
പാലക്കാട്ട് സിപിഎം സംസ്ഥാന പ്ലീനം നടക്കുന്ന ദിവസം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ സ്ഥാപനമായ സൂര്യാ ഗ്രൂപ്പിന്റെ ആശംസാപരസ്യം വന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.
പ്ലീനദിനം പരസ്യം വരാന്‍ പാടില്ലായിരുന്നുവെന്നും പരസ്യം നല്‍കി പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ ദാതാവ് ശ്രമിച്ചെന്നും. ഇത് മനസിലാക്കാന്‍ കഴിയാതെ പോയി. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാനും കഴിഞ്ഞില്ല. ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിനാണ് വീഴ്ച സംഭവിച്ചത്.
വലതുപക്ഷ ശക്തികള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ വീണുകിട്ടിയ അവസരമായി ഇത്. വിവാദം തെളിയിക്കുന്നത് ഇതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തി. പ്ലീനത്തിന് വിവാദ വ്യക്തിയില്‍നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം വ്യക്തമാക്കി. പ്ലീനം വിജയിപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.
എന്നാന്‍ പാര്‍ട്ടി എന്തുപറഞ്ഞാലും അതായിരിക്കും ശരിയെന്ന് വ്യവസായി വി എം രാധാകൃഷ്ണനും മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാദപരസ്യത്തില്‍ പാര്‍ട്ടി നിലപാട് അറിയിച്ചെങ്കിലും പരസ്യത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ദേശാഭിമാനി മാനേജിംഗ് ഡയറക്ടര്‍ ഇ പി ജയരാജനുള്‍പ്പടെയുള്ള ഒരു നേതാക്കള്‍ക്കും പേരെടുത്ത് വിമര്‍ശനമില്ല.