ദിലീപ് മാപ്പ് പറഞ്ഞു

വ്യാഴം, 29 ജൂണ്‍ 2017 (14:11 IST)
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മാപ്പ് പറഞ്ഞു.  ചാനലിലെ തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുവെന്ന് ദിലീപ് താര സംഘടനയായ അമ്മയുടെ യോഗത്തിൽ അറിയിച്ചതായി നടനും സംവിധായകനുമായ പി ശ്രീകുമാർ വ്യക്തമാക്കി. 
 
ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും വലിയ ഫ്രണ്ടസ് ആയിരുന്നു എന്ന് സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നടന്‍ ദിലീപ് ചാനലിൽ പറഞ്ഞത്. അവര്‍ ഒരുമിച്ച് ഗോവയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും വലിയ കൂട്ടുകാരായിരുന്നു എന്നും ലാല്‍ പറഞ്ഞതായാണ് ദിലീപ് വെളിപ്പെടുത്തിയത്. നമ്മള്‍ ആരൊക്കെയായി കൂട്ടുകൂടണമെന്ന് എല്ലാവരും ചിന്തിക്കണമെന്നും താന്‍ ഇത്തരക്കാരുമായി കൂട്ടുകൂടുന്ന ആളല്ലെന്നും ദിലീപ് വ്യക്തമാക്കി. 
  
പള്‍സര്‍ സുനി എന്ന ഒരു ക്രിമിനല്‍ പറയുന്നത് എല്ലാവര്‍ക്കും വേദവാക്യമാകുന്നു. ഇത്രയും കാലമായി പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. എല്ലാവരും എന്‍റെ മേക്കിട്ടുകയറുകയാണ്. എന്‍റെ തലയിലേക്ക് ഇതിന്‍റെ ഉത്തരവാദിത്തം എടുത്തുവയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അതിനായി ഏത് അറ്റം വരെയും ഞാന്‍ പോകും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് കൊച്ചുകുഞ്ഞിന്‍റെയും മുന്നില്‍ മാപ്പുപറയുന്നയാളാണ് ഞാന്‍. ഞാന്‍ നിരപരാധിയാണ്. ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക