ദിലീപ് ജയിലില്‍..മഞ്ജു ദുബായില്‍..മീനാക്ഷി എവിടെ !

വെള്ളി, 14 ജൂലൈ 2017 (11:16 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ നടനുമായി ബന്ധപ്പെട്ട പലരും സംശയത്തിന്റെ നിഴലിലാണ്. സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനേയും കാവ്യയുടെ അമ്മ ശ്യാമളേയും പൊലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. 
 
കേസുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഈ ബഹളങ്ങള്‍ക്കെല്ലാം ഇടയില്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി എവിടെ എന്നാണ് പലര്‍ക്കും അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുമുണ്ട്.
 
പതിനാല് വര്‍ഷത്തോളം നീണ്ടുനിന്ന വിവാഹ ബന്ധം ദിലീപും മഞ്ജു വാര്യരും വേര്‍പെടുത്തിയപ്പോള്‍ മകളായ മീനാക്ഷി അമ്മയ്‌ക്കൊപ്പം പോകാതെ അച്ഛനൊപ്പമാണ് നിന്നത്. അതില്‍ മഞ്ജുവിന് പറയാന്‍ ഉണ്ടായിരുന്നത് അവള്‍ക്ക് അച്ഛനോടാണ് കൂടുതല്‍ ഇഷ്ടം അതുകൊണ്ടാണെന്നായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ പെട്ട് ദിലീപ് പൊലീസ് കസ്റ്റഡിയിലാണ്.
 
അതേസമയം പ്രമുഖ ജ്വല്ലറിയുടെ ഷോറൂമുകളുടെ ഉദ്ഘാടത്തിനായി പ്രഭുവിനൊപ്പം വിദേശത്തേക്ക് പോയിരിക്കുകയാണ് മഞ്ജു വാര്യര്‍. റാസല്‍ഖൈാമയിലും അജ്മാനിലുമാണ് പുതിയ ഷോറൂമുകള്‍ തുറന്നിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനത്തിനായാണ് താരം വിദേശത്ത് എത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മീനാക്ഷി എവിടെയാകും എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 
 
ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരം പൂട്ടിയിട്ടിരിക്കുകയാണെന്ന പല പ്രചരണങ്ങളും വരുന്നുണ്ട്. വീടിന് നേര്‍ക്ക് ആക്രമണ സാധ്യത കണക്കിലെടുത്താണിത്. പത്മസരോവരത്തിന് മുന്നില്‍ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വീട് പൂട്ടിയത് മുതല്‍ മീനാക്ഷി എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും കുടുംബം പുറത്ത് വിട്ടിട്ടില്ല. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മീനാക്ഷിയെ കൊച്ചിയിലെ തന്നെ ഒരു ഹോസ്റ്റലിലേക്ക് മാറ്റിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ മീനാക്ഷി ഹോസ്റ്റലിലല്ല എന്നതാണ് പുതിയ വിവരം.

വെബ്ദുനിയ വായിക്കുക