ദിലീപേട്ടന്‍ റെക്കമെന്റ് ചെയ്തിട്ടാണ് സെറ്റില്‍ ഞാന്‍ എത്തിയത്, അവസരം നഷ്ടപ്പെട്ടതിന് കാരണം അദ്ദേഹമല്ല: ഷാജോണ്‍

വ്യാഴം, 13 ജൂലൈ 2017 (08:29 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. സംവിധായകന്‍ ബൈജു കൊട്ടാരക്കര, തുളസിദാസ്, വിനയന്‍ അടക്കം നിരവധി പേര്‍ അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളുമായി രംഗപ്രവേശനം ചെയ്തിരുന്നു. അതിൽ അവസാനമായി പുറത്തു വന്ന ഒരു വാർത്ത ആയിരുന്നു കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ നിന്നും ദിലീപ് ഇടപെട്ടാണ് വില്ലൻ വേഷം ചെയ്യാൻ ഇരുന്ന കലാഭവൻ ഷാജോൺനെ പുറത്താക്കിയത് എന്നതായിരുന്നു. എന്നാല്‍, ഈ വാര്‍ത്തയോട് നേരിട്ട് പ്രതികരിക്കുകയാണ് ഷാജോണ്‍.
 
ഷാജോണിന്റെ വാക്കുകള്‍:
 
വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്. പറയാൻ കാരണം, കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു. ഞാൻ കുഞ്ഞിക്കൂനലിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത്.

വെബ്ദുനിയ വായിക്കുക