നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്. കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയോ ദിലീപോ അല്ല, അത് മുഖ്യമന്ത്രി പിണറായ് വിജയന് ആണെന്ന് ഹസ്സന് ആരോപിക്കുന്നു. കാസര്‍ഗോഡ് ഗസ്റ്റ് ഹൌസില്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. ദിലീപിനെ തുടക്കം മുതല്‍ രഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് ദിലീപുമായുള്ള സുഹൃദം എല്ലാവര്ക്കും അറിയാവുന്നതാണെന്നും ഹസ്സന് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതിന് അഞ്ച് മാസം കഴിഞ്ഞാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. തെളിവുകള്‍ എല്ലാം ദിലീപിനെതിരായ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് പിണറായിയുടെ പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇടതുപക്ഷ എം എല്‍ എമാരുടെ സമ്മര്‍ദ്ദത്തില്‍ ദിലീപിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയെന്നും ഹസ്സന് ആരോപിക്കുന്നു.