കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ പൊലീസിന് പക്കലുണ്ടെന്ന് വിവരം. കേസിലെ മുഖ്യപ്രതിയായ സുനിലിനെ തനിക്ക് അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദിലീപ്. എന്നാല്‍ ഇതു തെറ്റാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചുകഴിഞ്ഞു. കേരളകൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുനില്‍ കുമാറിനെ തനിക്ക് അറിയില്ലെന്നും തങ്ങള്‍ തമ്മില്‍ ഒരു തരത്തിലുള്ള ഇടപാടുമില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിക്കിക്കുന്ന വ്യക്തമായ തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ദിലീപ് നായകനായി അവസാനമായി പുറത്തിറങ്ങിയ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ സുനില്‍ വന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു.
ഹോട്ടല്‍ ജീവനക്കാരന് ദിലീപിനൊപ്പം പകര്‍ത്തിയ സെല്‍ഫിയിലാണ് സുനില്‍ പതിഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്തപ്പോഴും സുനിലിനെ അറിയില്ലെന്നു തന്നെയാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ താരം പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ സുനില്‍ നാലു ദിവസം ഡ്രൈവറായി ജോലി ചെയ്തുവെന്ന പുതിയ തെളിവുകളാണ് പൊലീസിന് ലഭിച്ചുകഴിഞ്ഞു. ഇതു ദിലീപിന് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പായിട്ടുണ്ട്.
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ നിര്‍മാതാവിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയത്. അതേ സമയം നടിയുടെ കേസില്‍ അറസ്റ്റിലായ സുനിക്കെതിരെ പുതിയൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തിലാണ് സുനിലിനെതിരേ കേസെടുത്തിരിക്കുന്നത്. അന്നു നടന്ന സംഭവത്തില്‍ സുനിലിനൊപ്പം പങ്കാളിയായിരുന്ന നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.