ഗാനഗന്ധര്വന് കെ ജെ യേശുദാസ് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള സംഗീത നാടക അക്കാഡമിക്ക് വേണ്ടി ചെലവാക്കിയ പണം തിരിച്ചു നല്കി! കലാകാരന്മാര്ക്ക് സ്വര്‍ണ മെഡല്‍ വാങ്ങാനായി യേശുദാസ് സ്വന്തം കയ്യില്‍ നിന്ന് മുടക്കിയ ആറായിരം രൂപയാണ് അക്കാഡമി മടക്കി നല്‍കിയത്.
രണ്ട് വര്‍ഷക്കാലം അക്കാഡമിയുടെ ചെയര്‍മാനായി ഇരുന്നപ്പോഴായിരുന്നു മെഡല്‍ വാങ്ങുന്നതിനായി യേശുദാസ് പണം ചെലവഴിച്ചത്. ഇക്കാര്യമറിഞ്ഞ സാംസ്കാരിക മന്ത്രി എം എ ബേബിയാണ് പണം മടക്കി നല്‍കാനായി മുന്‍കൈയെടുത്തത്.
പലിശയില്ലാതെയാണ് യേശുദാസിന് മുടക്കിയ പണം തിരികെ നല്‍കിയത്. യേശുദാസാവട്ടെ, ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സംഗീത നാടക അക്കാഡമിയുടെ സ്വാതി സംഗീത പുരസ്കാരം സ്വീകരിച്ച യേശുദാസ് പ്രശസ്തി പത്രത്തിനൊപ്പം ലഭിച്ച ഒരു ലക്ഷം രൂപയും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായാണ് നീക്കിവച്ചിരിക്കുന്നത്. ബധിരരായ കുട്ടികളുടെ ശസ്ത്രക്രിയ നടത്തുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ പദ്ധതിയിലേക്കാണ് ഈ തുക നീക്കിവച്ചിരിക്കുന്നത്.