തൊടുപുഴയിലും ഭ‌ക്‍ഷ്യവിഷബാധ

വെള്ളി, 27 ജൂലൈ 2012 (17:45 IST)
PRO
PRO
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടു പേര്‍ക്ക്‌ ഭക്‍ഷ്യ വിഷബാധയേറ്റതായി പരാതി. കാളകെട്ടി സ്വദേശികളായ സൗമിന്‍ ചെറിയാന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ്‌ ഹോട്ടലില്‍ നിന്ന്‌ ആഹാരം കഴിച്ചതിനെ തുടര്‍ന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ടത്‌. തൊടുപുഴയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണിയും താറാവിറച്ചിയുമാണ്‌ ഇവര്‍ കഴിച്ചത്‌. ഭക്ഷണം മോശമാണെന്ന്‌ ഹോട്ടല്‍ ജീവനക്കാരോടും ഉടമയോടും ഇവര്‍ പരാതിപ്പെട്ടിരുന്നു.

വീട്ടില്‍ എത്തിയപ്പോഴാണ്‌ അസ്വസ്ഥത അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക