തെറ്റ് ചെയ്തിട്ടില്ല: സതീശന്‍

ശനി, 18 ജൂണ്‍ 2011 (17:04 IST)
PRO
PRO
എം എല്‍ എ ഫണ്ട്‌ ദുരുപയോഗം ചെയ്‌തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ്‌ പറവൂര്‍ ജില്ലാ കോടതിയില്‍ നിയമഗ്രന്ഥശാല പണിയാന്‍ ഫണ്ട്‌ അനുവദിച്ചതെന്നും സതീശന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് വിശദീകരണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സതീശന്‍ എം എല്‍ എ ഫണ്ട് ദുര്‍വിനിയോഗം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഈ ഉത്തരവ്. പറവൂര്‍ സ്വദേശി വിജയന്‍ പിള്ളയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വെബ്ദുനിയ വായിക്കുക