തെറ്റയിലിനെതിരേ പുതിയ കുറ്റം: സ്ത്രീത്വത്തെ അപമാനിച്ചു
വ്യാഴം, 11 ജൂലൈ 2013 (15:50 IST)
PRO
PRO
ലൈംഗിക ആരോപണ കേസില്‍ ജോസ് തെറ്റയിലിനെതിരെ കോടതി പുതിയ കുറ്റം ചുമത്തി. തെറ്റയില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കുറ്റം. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്.
അതേസമയം തനിക്കെതിരായ ലൈംഗികാരോപണകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം നടത്താന്‍ പരാതിക്കാരിയുടെ അഭിഭാഷകന് സാവകാശം തേടിയതിനെ തുടര്‍ന്നാണിത്. യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചാണു തെറ്റയില്‍ ഹര്‍ജി നല്‍കിയത്.