തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുനേതാക്കളും ജയിലിലാകും: ചെന്നിത്തല

ഞായര്‍, 27 മാര്‍ച്ച് 2011 (11:56 IST)
PRO
PRO
നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതു നേതാക്കളില്‍ പലരും ജയിലിലാകുമെന്ന് രമേശ് ചെന്നിത്തല. സര്‍ സി പി പോലും പോലും പറയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസംഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേയ് 13ന് ശേഷം ഇടതു നേതാക്കളില്‍ പലരും ജയിലിലാകും. യു ഡി എഫ് നേതാക്കളെ ജയിലില്‍ അടയ്ക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ജനം പുച്ഛിച്ചു തള്ളും. എല്ലാവരെയും ജയിലില്‍ അടയ്ക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി സര്‍ സി പി പോലും പറയാത്ത കാര്യങ്ങളാണ് പ്രസംഗിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടി യു ഡി എഫ് അധികാരത്തില്‍ വരുമെന്നും ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക