സുരക്ഷിത പൂരത്തിനായി തേക്കിന്‍കാട് മൈതാനിയിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ കുടുങ്ങിയത് 60 പേര്‍. പോക്കറ്റടിക്കാര്‍, പിടിച്ചുപറിക്കാര്‍, ഗുണ്ടകള്‍, മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തവര്‍ തുടങ്ങിയവരാണ് അധികംപേരും. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ഉടന്‍തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയവരും കുടുങ്ങി. ഗുണ്ടാആക്ട് പ്രകാരം നേരത്തെ പിടിയിലായി പരോളില്‍ ഇറങ്ങി മുങ്ങിയ നെടുപുഴ സ്വദേശി സന്ദീപും പിടിയിലായവരുടെ കൂട്ടത്തി ലുണ്ട്. ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാന്‍ കോടതി നടപടികള്‍ എടുക്കു ന്നതിനിടെയാണ് പൂരനഗരിയില്‍ നിന്ന് പിടികൂടാനായത്.
നിരീക്ഷണക്യാമറ പൂരത്തിന് ഏറെ പ്രയോജനപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. മാല മോഷണവും മറ്റും തടയാന്‍ ഇതുകൊണ്ട് സാധിച്ചതായി അധികൃതര്‍ അറിയിച്ചു. 2700 ഓളം പൊലീസുകാരാണ് ഇത്തവണ പൂരം ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഐജി എസ് ഗോപിനാഥ്, സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ്, അസി. പൊലീസ് കമ്മീഷണര്‍മാരായ സിഎസ്‌ഷാഹുല്‍ഹമീദ്, ചന്ദന്‍ ചൗധരി, ഡിവൈഎസ്‌പി കെ രാധാ കൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത്.