പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. തേക്കിന്‍കാട് മൈതാനിയില്‍ ആണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. വൈകുന്നേരം ഏഴുമണിക്ക് സാമ്പിള്‍ വെടിക്കട്ട് തുടങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ടില്‍ പങ്കെടുക്കും.
വെടിക്കെട്ടിന് ആദ്യം തിരുവമ്പാടി വിഭാഗമായിരിക്കും തിരി കൊളുത്തുക. തുടര്‍ന്ന് പാറമേക്കാവും തിരികൊളുത്തും. തിരുവമ്പാടി വിഭാഗത്തിന് മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിന് വേണ്ടി ചാലക്കുടി വെള്ളാഞ്ചിറ സ്വദേശി സ്റ്റിബിന്‍ സ്റ്റീഫനും വെടിക്കെട്ട് ഒരുക്കും.
ഇത്തവണ വര്ണ്ണശബളിമയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇരുവിഭാഗകും വെടിക്കോപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം നാലുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള ഗതാഗതം നിയന്ത്രിക്കും. കഴിഞ്ഞ തവണ കനത്ത മഴമൂലം സാമ്പിള്‍ വെടിക്കെട്ട് നടത്താന്‍ സാധിച്ചിരുന്നില്ല.
മൂന്നു ഘട്ടമായാണ് വെടിക്കെട്ട് നടത്തുക.പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം 29നാണ്.