തുടക്കത്തില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായെന്ന് ഉമ്മന്‍ ചാണ്ടി
ചൊവ്വ, 22 ഏപ്രില്‍ 2014 (13:31 IST)
PRO
PRO
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരാണത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ യുഡിഎഫിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി എക്സിക്യൂട്ടിവ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇങ്ങനെ പ്രതികരിച്ചത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ ഉണ്ടായിരുന്നമുന്തൂക്കം രണ്ടാം ഘട്ടത്തില്‍ നിലനിര്‍ത്തന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നില്ലെന്നും അതിനു കാരണം പ്രചരണവേളയില്‍ ഉണ്ടായ വിവാദങ്ങളും സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
എങ്കിലും തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.