തിലകന്റെ നില ഗുരുതരമായി തുടരുന്നു

ചൊവ്വ, 28 ഓഗസ്റ്റ് 2012 (13:59 IST)
PRO
PRO
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ നില അതീവഗുരുതരമായി തുടരുന്നു. പൂര്‍ണമായും വെന്റിലേറ്ററില്‍ കഴിയുന്ന തിലകന്റെ ആരോഗ്യസ്ഥതി കഴിഞ്ഞ ദിവസം അല്‍പം മെച്ചപ്പെട്ടിരുന്നുവെങ്കിലും പിന്നീട്‌ വഷളാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം യോഗം ചേര്‍ന്ന്‌ തിലകന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.

അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പുരോഗതിയും ഇല്ല. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാണ്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസം തിലകനെ സന്ദര്‍ശിച്ചിരുന്നു.

തിലകന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക