തിരൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി ഒരു മരണം
വെള്ളി, 13 ഡിസംബര്‍ 2013 (10:58 IST)
PRO
തിരൂര്‍ കണ്ടംകുളത്ത് ബസ് കാത്ത് നിന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നിയന്ത്രണം വിട്ട പാര്‍സല്‍ ലോറി പാഞ്ഞ് കയറി ഒരു വിദ്യാര്‍ഥി മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഫസലാണ് മരിച്ചത്. പരുക്കേറ്റ നാല് വിദ്യാര്‍ഥികളെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
കുറ്റിപ്പുറം ഭാഗത്ത് നിന്ന് വന്ന പാര്‍സല്‍ ലോറി ഒരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.