തിരുവനന്തപുരത്ത് വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

ചൊവ്വ, 1 ജനുവരി 2013 (03:32 IST)
PRO
PRO
തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ അയിലം സ്വദേശികളായ സജു, ബിജു, ബിജോയ്, കുട്ടപ്പന്‍, ലൈജു എന്നിവരാണ് മരിച്ചത്.

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി 10.30നായിരുന്നു സംഭവം. ഗുരുതര പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക