തിരുവനന്തപുരം നഗരത്തില്‍ മുറുക്കാന്‍ കട കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയ കാഞ്ഞിരംപാറ സ്വദേശി ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഷാഡോ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം നഗരത്തിലെ മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍ പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാള്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടിലെ മധുര, തേനി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. വീടിന് ചേര്‍ന്നുള്ള മുറുക്കാന്‍ കടയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രദേശവാസികള്‍ക്ക് മനസിലാകാതിരിക്കാന്‍ കുപ്പികളില്‍ അച്ചാറിന്റെ ലേബല്‍ പതിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. ഡി സി പി ശിവവിക്രത്തിന്റെയും ഏ സി പി പ്രമോദ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.