തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍മാരുടെ സമരം

ചൊവ്വ, 30 ജൂലൈ 2013 (12:28 IST)
PRO
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നു. അത്യാഹിതവിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം.

രോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബന്ധുജനങ്ങള്‍ ഹൗസ് സര്‍ജന്‍മാരെ ആക്രമിക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹൗസ് സര്‍ജന്‍മാര്‍ സമരം നടത്തുന്നത്. ബന്ധുജനങ്ങള്‍ ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മെഡിക്കല്‍ കോളെജ് പരിസരം കനത്ത പൊലീസ് സംരക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക